തീർത്തും അപ്രതീക്ഷിതമായിരുന്നു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയനടൻ ശബരിനാഥിന്റെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടനും നിർമാതാവുമായിരുന്ന ശബരിയുടെ അന്ത്യം.
ഇന്ന് ശബരിനാഥിന്റെ ഓര്‍മകള്‍ക്ക് അഞ്ച് വയസ് തികയുകയാണ്. ഈ അവസരത്തില്‍ തന്റെ പ്രിയസുഹൃത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടന്‍ സാജന്‍ സൂര്യ. ‘കൂട്ടുകൂടാൻ നേരിൽ വരാഞ്ഞിട്ട് 5 വർഷം. സ്വപ്നങ്ങളിൽ മാത്രമായി കൂട്ടുകൂടൽ’ എന്നാണ് ശബരിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സാജൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്നതടക്കമുളള ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം സാജന്‍ ചേര്‍ത്തിട്ടുണ്ട്.
നിരവധി ആരാധകരാണ് സാജൻ സൂര്യയുടെ പോസ്റ്റിനു താഴെ ശബരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.