അച്ഛനും അമ്മയും മരിച്ചു പോയ സുഹൃത്തിന്റെ വിവാഹം സഹോദരന്റെ സ്ഥാനത്തു നിന്ന് നടത്തിക്കൊടുത്ത് നടനും സംവിധായകനുമായ അഖിൽ മാരാർ.
‘എന്റെ മെയ്യഴകൻ.....
കൊല്ലത്തു നിന്നും ഒരു പയ്യൻ കുറച്ചു നാളായി കാണാൻ വേണ്ടി വിളിക്കുന്നു എന്റെ മാനേജർ കൃഷ്ണ കുമാർ ഒരിക്കൽ പറഞ്ഞു..
കണ്ട് ഫോട്ടോ എടുക്കാൻ വന്ന അനന്ദു എന്റെ ജീവിതത്തിലേക്ക് ആണ് പിന്നീട് ഓടി കയറിയത്..
അച്ഛനും അമ്മയും മരിച്ചു പോയ അനന്ദുവിനു ഞാൻ അവന്റെ ജേഷ്ടനായി..
ആര് പറഞ്ഞാലും പറ്റില്ല എന്ന് പറയുന്ന പലതും അവൻ പറഞ്ഞാൽ ഞാൻ ശെരി പറയും..
കൊല്ലത്തു സ്വന്തമായി ഒരു ക്രിക്കറ്റ് അക്കാദമി (നയിസ്റ്റ) അനന്ദുവിനു ഉണ്ട്.. അവിടെ ഉള്ള കുട്ടികൾ അവന്റെ കൂട്ടുകാർ ഒക്കെ എന്റെയും അനുജൻമാരായി.. ക്രിക്കറ്റും സിനിമയും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു..KCL ലീഗിൽ പലരും ഭാഗമായി..
അങ്ങനെ അവന്റെ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്ന് വന്നു അമൃത.
മനുഷ്യന് ജാതിയില്ല എങ്കിലും സമൂഹവും സർക്കാരുകളും മനുഷ്യനെ ജാതീയമായി വേർതിരിക്കുന്ന നമ്മുടെ നാട്ടിൽ ജാതിയുടെ അതിർവരമ്പുകൾ ലംഘിച്ചു വിവാഹം ചെയ്യാൻ അവർ തീരുമാനിക്കുമ്പോൾ അനന്ദുവിന്റെ അച്ഛന്റെ സ്ഥാനം ഞാനും അമ്മയുടെ സ്ഥാനം ലക്ഷ്മിയും ഏറ്റെടുത്തു..
ഞാനും ലക്ഷ്മിയും എന്റെ മക്കളും ഒരുമിച്ചു ഇത്രയും വർഷത്തിനിടെ ഒരു വിവാഹങ്ങൾക്ക് പോലും പോയിട്ടില്ല എന്നാൽ അനന്ദുവിന്റെ വിവാഹം ഞങ്ങൾ എല്ലാവരും ഒരുമിച്ചു നടത്തി..
അവന് ഞാനും എനിക്ക് അവനും മെയ്യഴകനാണ്...
പ്രിയപ്പെട്ടവന് ഒരായിരം മംഗളാശംസകൾ’.– വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അഖിൽ മാരാർ കുറിച്ചു.