ADVERTISEMENT

മലയാളത്തിന്റെ പ്രിയ അവതാരകയാണ് മീര അനിൽ. ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയയായ താരത്തിന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. അടുത്തിടെ മീരയുടെ ലുക്കിൽ വളരെയേറെ മാറ്റമുണ്ട്. കൂടുതൽ മെലിഞ്ഞ്, പുത്തൻ മേക്കോവറിലാണ് താരം. പുതിയ ഗെറ്റപ്പിലുള്ള തന്റെ ചിത്രങ്ങളും വിഡിയോസുമൊക്കെ മീര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഇതിനോടകം ശ്രദ്ധേയമാണ്.

ഇപ്പോഴിതാ, തന്റെ പുതിയ യുട്യൂബ് ഇന്റർവ്യൂവിൽ മീര ജീവിതത്തെക്കുറിച്ചു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. തൊണ്ണൂറുകളിലെ തലമുറയ്ക്ക് സിറ്റുവേഷൻഷിപ്പ് ഇല്ലെന്നും ആകെയുള്ള ഒരു ഷിപ്പ് റിലേഷൻഷിപ്പ് ആണെന്നും മീര. സീറോയിൽ നിന്നു തുടങ്ങുന്നവർ ഒന്നു ഭയക്കണം. പക്ഷേ, തന്നെപ്പോലെ മൈനസിൽ നിന്നു തുടങ്ങുന്നവരൊന്നും ഭയക്കേണ്ട ആവശ്യമില്ലെന്നും താരം. തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്നും മീര വ്യക്തമാക്കുന്നു. ഒരാൾ എന്റെ ലൈഫിൽ 5 വർഷമായി ഒപ്പം ജീവിക്കുന്നുണ്ടേൽ ഞാൻ അൺസഹിക്കബിൾ ആയ വ്യക്തി അല്ലെന്നും മീര.

ADVERTISEMENT

കൂടുതൽ മെലിഞ്ഞ്, പുത്തൻ മേക്കോവറിലെത്തിയപ്പോൾ സോഷ്യൽ മീഡിയയിലൂടെ അതിനു ലഭിക്കുന്ന കമന്റുകളെക്കുറിച്ച് മീര പറഞ്ഞത് സമീപകാലത്ത് വൈറൽ ആയിരുന്നു. താൻ മെലിഞ്ഞതു കണ്ടിട്ട് ഷുഗർ ആണോ എന്നാണ് ചിലർ ചോദിക്കുന്നതെന്നും സോഷ്യൽ മീഡിയ തുറക്കാൻ പറ്റുന്നില്ല, പേടിയാണെന്നും മീര പറയുന്നതിന്റെ വിഡിയോ ചർച്ചയായി.

ADVERTISEMENT
ADVERTISEMENT