‘എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു, പക്ഷേ ഞാന്‍ ഓക്കെയാണ് ഗയ്സ്’ എന്ന കുറിപ്പോടെ ആശുപത്രിയിൽ നിന്നുള്ള തന്റെ ഫോട്ടോയും വിഡിയോയും പങ്കുവച്ച് ഹന്‍സിക കൃഷ്ണകുമാര്‍. നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമാണ് ഹൻസിക. താരത്തിന്റെ പോസ്റ്റ് ഇതിനോടകം ചർച്ചയാണ്.
എന്തിനാണ് ബ്രെയിനിന് എംആര്‍ഐ ? എന്തു പറ്റിയതാണ് ? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. എന്തു പറ്റി എന്ന ചോദ്യത്തിന് ബ്രെയിനിന് ഒരു എംആര്‍ഐ എന്നതിനപ്പുറം കൂടുതല്‍ പ്രതികരണങ്ങളൊന്നും താരപുത്രി നടത്തിയില്ല.
സോഷ്യല്‍ മീഡയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്നയാളാണ് ഹന്‍സിക. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമായ ഹന്‍സു കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളാണ്.