ADVERTISEMENT
പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ അടുത്ത പ്രോജക്ടിൽ സംവിധായകനായല്ല നിർമാതാവായാണ് അൽഫോൻസ് എത്തുന്നത്.

ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട് നിര്‍മ്മിക്കാനായി തീരുമാനിക്കുകയായിരുന്നു. അൽഫോൻസിന്റെ സുഹൃത്ത് കൂടിയായ മൊഹ്സിൻ കാസിം ആണ് സംവിധാനം. പ്രേമം ടീമിലെ താരങ്ങളായ കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ശബരീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് വേണ്ടി തനിക്കൊരു നായികയെ വേണമെന്ന് അൽഫോൻസ് പറയുന്നു. ഭംഗിയും വിവരവും തന്റേടവും നിര്‍ബന്ധമാണ്. എന്നാല്‍ മലയാളം നന്നായി ഇഷ്ടപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടിയെയാണ് അല്‍ഫോണ്‍സും സംഘവും തേടുന്നത്. ഫോട്ടോഷോപ്പും മേക്കപ്പും പ്രത്യേകം വേണ്ടെന്നും അൽഫോൻസ് വ്യക്തമാക്കുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT