ADVERTISEMENT
ദുൽഖർ സൽമാന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. മീശ കളഞ്ഞ് താടിവച്ച ദുൽഖറിന്റെ ചിത്രമാണ് ചർച്ചയാകുന്നത്. നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഈ കിടിലൻ ലുക്ക്. സിനിമയിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത വ്യത്യസ്തമായ ഗെറ്റപ്പാണ് പറവയിൽ ദുൽഖറിന്റേത്. ചിത്രത്തിന് വേണ്ടി ഇരുപത് ദിവസത്തെ ഷൂട്ടിങ്ങാണ് താരത്തിനുള്ളത്.

ഷെയ്ൻ നിഗം ആണ് ചിത്രത്തിലെ മറ്റൊരു നായകൻ. സിദ്ദിഖ് പ്രധാനവേഷത്തിലെത്തുന്നു. ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച് പിന്നീട് നടന്‍ എന്ന നിലയിലും തിളങ്ങിയ ആളാണ് സൗബിന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്റെ ബാനറില്‍ ഷൈജു ചേര്‍ന്നാണ് നിര്‍മാണം. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.
soubin-dulquer-parava-1.jpg.image.784.410
ADVERTISEMENT
ADVERTISEMENT
ADVERTISEMENT