ADVERTISEMENT
മൾട്ടി ടാലന്റഡായ വിനീത് ശ്രീനിവാസൻ ഇപ്പോൾ അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണോ എന്ന് സംശയിക്കുന്നതിൽ ഒരു തെറ്റുമില്ല. കാരണം ’എബി’ക്ക് ശേഷം പയ്യൻസിന്റെ സംവിധായകൻ ലിയോയുടെ പുതിയ ചിത്രം ’ഒരു സിനിമാക്കാരനിൽ’ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് വിനീത്. ചിത്രത്തിൽ രജിഷ വിജയനാണ് നായിക. ഇവരെക്കൂടാതെ രൺജി പണിക്കർ, വിജയ്ബാബു, അനുശ്രീ, ലാൽ, മുരളിഗോപി, ലാലു അലക്സ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

ഇതുകൂടാതെ നവാഗത സംവിധായകൻ ദിലീപ് മേനോന്റെ ചിത്രത്തിലും വിനീത് കരാറൊപ്പിട്ടിട്ടുണ്ട്. ഈ സിനിമയ്‌ക്ക് പേരിട്ടു. പേരാണെങ്കിൽ ബഹുരസം, ’ആന അലറലോടലറൽ’. ഇത് പൂർണ്ണമായും ഗ്രാമീണ അന്തരീക്ഷത്തിൽ എടുക്കുന്ന ചിത്രമാണ്. സാമൂഹിക വിഷയങ്ങളെ രസകരമായി കൈകാര്യം ചെയ്യുന്ന സിനിമയ്‌ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് ശരത് ബാലനാണ്. നായികയായി പുതുമുഖ താരമായിരിക്കും. 
ADVERTISEMENT
ADVERTISEMENT
ADVERTISEMENT