ADVERTISEMENT
ഹാപ്പി വെഡ്ഡിങ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്സ്. സിനിമയുടെ ട്രെയിലർ പുറത്തിറക്കി. കാമ്പസിലെ നാലു സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ നാലുപേരും മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാർത്ഥികളാണ്. അവർക്കിടയിലേക്ക് ബെംഗളൂരുവില്‍ നിന്നും ഒരു പെണ്‍കുട്ടി എത്തുന്നു. അവളുടെ വരവോടെ ഇവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഹണി റോസ്, ബാലു വര്‍ഗീസ്, വിശാഖ് (ആനന്ദംകുപ്പി ഫെയിം), ധര്‍മജന്‍ ബൊള്‍ഗാട്ടി, ഗണപതി, മെറീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാല്‍, സിദ്ദിഖ്, കൈലേഷ്, ഹരീഷ് കണാരന്‍, റീനാ ബഷീര്‍, ബിന്ദു അനീഷ്, അഞ്ജലി നായര്‍, ശരണ്യ, രമ്യാ പണിക്കര്‍ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

കഥ-ഒമര്‍ ലുലു, ജോസഫ് വിജീഷ്, സനൂപ് തൈക്കുടം, അനീഷ് ഹമീദ് എന്നിവരുടെതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപിസുന്ദറാണ്. ആല്‍ബി ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് എഡിറ്റിങും നിര്‍വഹിക്കുന്നു. കലാസംവിധാനം - ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് - രതീഷ് അമ്പാടി, കോസ്റ്റ്യും ഡിസൈനര്‍ - സ്റ്റെഫി സേവ്യര്‍. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജനാണ് ചിത്രം നിര്‍മിക്കുന്നത്. വിഡിയോ കാണാം;
ADVERTISEMENT
ADVERTISEMENT
ADVERTISEMENT