ADVERTISEMENT
വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയ്‌ക്ക് പേരിട്ടു. ചിത്രത്തിന്റെ പേര് പറയാൻ കുറച്ചു ബുദ്ധിമുട്ടും. നാക്കുളുക്കി വാക്കായ ’ആന അലറലോടലറൽ’ എന്നാണ് ചിത്രത്തിന്റെ പേര്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായികയാവുന്നത് അനു സിത്താരയാണ്. ശരത് ബാലനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്നു.

വിജയരാഘവൻ, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, ഹരീഷ് കണാരൻ, വിശാഖ് നായർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. സിബി തൊട്ടുപുറം, നെവിസ് സേവ്യർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT