അജു വർഗീസും നീരജ് മാധവും നായകന്മാരാകുന്ന ചിത്രം ’ലവകുശ’യുടെ ടീസർ പുറത്തിറങ്ങി. നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയാണ് ’ലവകുശ’. ബിജു മേനോനും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജെയ്‌സൺ ഏലംകുളം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് മനോയാണ്. ഗോപി സുന്ദർ സംഗീതം നൽകിയിരിക്കുന്നു. സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നറായിരിക്കും ’ലവകുശ.’ ടീസർ വിഡിയോ കാണാം;