മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ’പുള്ളിക്കാരൻ സ്റ്റാറാ’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ആശ ശരത്താണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയുടേതാണ്. വിനോദ് ഇല്ലമ്പള്ളിയുടേതാണ് ഛായാഗ്രഹണം. എം ജയചന്ദ്രന്‍ സംഗീതം.
ടീച്ചര്‍ ട്രെയിനിങ് കോളജിലെ അധ്യാപകനായ രാജകുമാരനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഇന്നസെന്‍റ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ ’ഒരു കാവാലം പൈങ്കിളി..’ എന്ന പാട്ട് പുറത്തിറങ്ങിയത് സൂപ്പർഹിറ്റായിരുന്നു. വിജയ് യേശുദാസിന്റെ ആലാപനത്തിൽ, ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. വിഡിയോ കാണാം;