കളിചിരികൾ നിറഞ്ഞ ഓണക്കാലത്തിന്റെ ഓർമയ്ക്ക് അവർ വീണ്ടും ഒത്തുകൂടി. തങ്ങളുടെ പ്രിയപ്പെട്ട പപ്പയ്ക്ക് ഓണക്കോടി നൽകി പാർവതി ഷോണും സഹോദരങ്ങളും മരുമകൻ ഷോൺ ജോർജും പേയാട് സ്കൈലൈൻ പാർക്ക് വില്ലയിലെ കുന്നിൻ മുകളിൽ വീട്ടിൽ ഒത്തു കൂടി. ഒരുകാലത്ത് ഒരുപാടു പൊട്ടിച്ചിരികള്‍ മുഴങ്ങിയിരുന്ന ഈ വീട്ടിൽ നിന്ന് ചിരി മാഞ്ഞു പോയിട്ട് അഞ്ചു വർഷമായിരുന്നു.

എങ്കിലും മക്കൾക്കും ചെറുമക്കൾക്കും ഭാര്യ ശോഭയ്ക്കും തങ്ങളോടൊപ്പം എന്നും ഇന്നും ചേർന്നു നിൽക്കുന്ന പ്രിയപ്പെട്ട പപ്പയുടെ പുഞ്ചിരിയായിരുന്നു ഓണസമ്മാനം.

മലയാള സിനിമയിലെ ചിരിയുടെ നിത്യവസന്തം ജഗതി ശ്രീകുമാര്‍ വാഹനാപകടത്തിനു ശേഷം രണ്ടാം ജന്മത്തിലേക്ക് പിച്ചവയ്ക്കുകയാണ്. നടൻ ജഗതി ശ്രീകുമാറിനെക്കുറിച്ച് ഭാര്യ ശോഭ സെപ്റ്റംബർ ആദ്യ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുന്നു. വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.