ദുൽഖറിന്റെ പുതിയ ചിത്രം ’സോലോ’യിലെ പാട്ട് പുറത്തിറങ്ങി. ’സീതാ കല്യാണം’ എന്ന് പേരിട്ടിരിക്കുന്ന ഗാനം യൂട്യൂബിൽ ഹിറ്റാവുന്നു. സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തിൽ രേണുക, അരുൺ, സൂരജ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സംഗീത് രവീന്ദ്രനും സൂരജും ചേർന്നാണ് പാട്ടിനു വരികൾ എഴുതിയിരിക്കുന്നത്. ദുൽഖർ സൽമാനെ നായകനാക്കി മലയാളി കൂടിയായ ബിജോയ് നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ’സോലോ’. ചിത്രത്തിന്റെ നിർമാണം എബ്രഹാം മാത്യുയാണ്.
പ്രണയം പ്രമേയമാകുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്. ഇതുവരെ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായൊരു അവതരണ ശൈലിയായിരിക്കും ഈ സിനിമയുടേതെന്ന് ബിജോയ് പറഞ്ഞിരുന്നു. പുതിയ ടീസറുകൾ അതിന് അടിവര ഇടുന്നതാണ്. നാല് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍. നാല് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് ’സോലോ’.
ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. നേഹ ശര്‍മ്മ, ദീപ്തി സതി, ധന്‍സിക, ശ്രുതി ഹരിഹരന്‍, സുഹാസിനി, നാസര്‍, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനും അമ്മയുമായി നാസറും സുഹാസിനിയും വേഷമിടും. ഗാനം കാണാം;