ADVERTISEMENT
ഇന്നലെ മുതല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍  നടി ലിജോ മോള്‍ വിവാഹിതയായെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. കമ്മട്ടിപ്പാടം ഫെയിം ഷാലു റഹിം ആണ് വരനെന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ തന്റെ വിവാഹത്തേക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി നടന്‍ ഷാലു റഹിം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല,  കരിയറിനാണ് പ്രഥമ പരിഗണന.  രണ്ടുമൂന്ന് വര്‍ഷം കഴിഞ്ഞിട്ടുമാത്രമേ അത്തരം ചിന്തകളുള്ളൂ എന്ന് ഷാലു വ്യക്തമാക്കിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
 
എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം അദ്ദേഹം നിഷേധിച്ചില്ല.  ലിജോമോളുടേതായി ഇറങ്ങാനിരിക്കുന്ന പ്രേമസൂത്രത്തില്‍ താന്‍ അഭിനയിച്ചു എന്നതും വ്യാജപ്രചരണം മാത്രമാണെന്ന് ഷാലു പറഞ്ഞു.  

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഷാലു. ‘കളി’യാണ് മറ്റൊരു ചിത്രം. മഹേഷിന്റെ പ്രതികാരത്തിലൂടെ വന്ന് കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ മലയാളികളുടെ മനം കീഴടക്കിയ നടിയാണ് ലിജോമോള്‍.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT