ADVERTISEMENT

ആളൊരുക്കത്തിലെ പപ്പു പിഷാരടിയായി, മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കിയ ശേഷം ഇന്ദ്രൻസിെന തേടിയെത്തുന്നത് കൈ നിറയെ അവസരങ്ങൾ. ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് ക്യാരക്ടർ റോളുകളിലേക്കുള്ള ഇന്ദ്രൻസിന്റെ വളർച്ച അടയാളപ്പെടുത്തുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു; നവാഗതനായ പ്രതീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന അപാര സുന്ദര നീലാകാശം. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസായി. യഥാർത്ഥ ജീവിതത്തിലെ, പുരസ്ക്കാരം കൈയിലേന്തി നിൽക്കുന്ന ഇന്ദ്രൻസിന്റെ ഒരു പഴയ ചിത്രമാണ് പോസ്റ്ററിന്റെ സവിശേഷത.

അച്ഛന്‍–മകള്‍ ബന്ധത്തിന്റെ കഥയാണ് അപാര സുന്ദര നീലാകാശം. അരവിന്ദാക്ഷ കൈമള്‍ എന്ന റിട്ടയേര്‍ഡ് കൃഷി ഓഫീസറെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലുമായി സെപ്റ്റംബര്‍ ഏഴിന് തുടങ്ങി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT