താൻ അമ്മയാകുന്നു എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് അനുസിതാര.
സമൂഹമാധ്യമത്തിലൂടെയാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തിയത്. തന്റെ ഔദ്യോഗിക പേജിലൂടെ വ്യാജവാർത്തയെ തള്ളിയ അനു വാർത്തയുടെ സ്ക്രീൻഷോട്ടും പങ്കുവച്ചു.
അമ്മയാകുന്ന സന്തോഷത്തിൽ അനു സിതാര എന്ന തരത്തിലായിരുന്നു ഒരു ഓൺലൈൻ പേജിൽ വന്ന വാർത്ത. ഉടൻ തന്നെ വാർത്ത പ്രചരിക്കുകയും ചെയ്തു. അതോടെയാണ് വാർത്ത വ്യാജമാണെന്ന വിശദീകരണവുമായി അനു രംഗത്തെത്തിയത്.
ഒരു നിമിഷത്തിൽ എല്ലാം കഴിഞ്ഞു, കല്യാണ വീടിനെ കണ്ണീരണിയിച്ച് മരണം പറന്നിറങ്ങിയ ആ നിമിഷം: വിഡിയോ
ആൾക്കൂട്ടത്തിനിടയിലും ആർച്ച തിരഞ്ഞത് അച്ഛനെ; ആശ്വാസ വാക്കുകൾക്കൊടുവിൽ ഒന്നുമറിയാതെ അവൾ സുമംഗലിയായി
വിവാഹത്തിനു ശേഷം സിനിമയിലെത്തി മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ അനുവിന്റെ ഭർത്താവ് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ്.
സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന അനു തനിക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കാറുണ്ട്.