മനോഹരമായ കുടുംബചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ രമേഷ് പിഷാരടി. ‘നാം ഒന്ന്
ചിങ്ങം ഒന്ന്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾക്ക് രസകരമായ നിരവധി കമന്റുകളാണ് കിട്ടുന്നത്. ‘ചിങ്ങം ഒന്ന്. നാം രണ്ട്. നമുക്ക് മൂന്ന്’ എന്നാണ് ഒരു ആരാധകൻ കമന്റിട്ടിരിക്കുന്നത്. ‘നാം ഒന്ന് നമുക്ക് മൂന്ന്’ എന്നും ചിലർ.
രസകരമായ ക്യാപ്ഷനുകളോടെയാണ് പിഷാരടി തന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറ്. ഇതൊക്കെ ആരാധകർ ഏറ്റെടുക്കുകയും പതിവാണ്.