ADVERTISEMENT

സംഖ്യാശാസ്ത്ര പ്രകാരം പേരിന്റെ സ്പെല്ലിങ് പരിഷ്കരിച്ച് മലയാളത്തിന്റെ പ്രിയതാരം ലെന. ഇംഗ്ലിഷില്‍ തന്റെ പേരെഴുതുമ്പോൾ, ഒരു ‘എ (A)’ കൂടി ചേര്‍ത്ത്, ‘LENAA’ എന്നാണ് താരം പേരിനെ പരിഷ്കരിച്ചത്. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ലെന ഇക്കാര്യം അറിയിച്ചത്.

സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് പേരില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങൾ തങ്ങളുടെ പേരുകളിൽ മാറ്റംവരുത്തിയിട്ടുണ്ട്. ചിലർ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കിൽ മറ്റുചിലർ പേരുവരെയാണ് മാറ്റുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT