മകൾ ഗൗരിക്കും ഭർത്താവ് അരുണിനുമൊപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ പങ്കുവച്ച് നടി ഭാമ.
കുഞ്ഞുഗൗരിയുടെ ആദ്യത്തെ പരിപാടിയാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്. ഭർത്താവും താനും മറ്റ് അതിഥികളോടൊപ്പം നിൽക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളാണ് ഭാമ പോസ്റ്റ് ചെയ്തിട്ടുള്ളത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഭാമയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.