ഇൻസ്റ്റഗ്രാമിൽ തന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രം പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഓറഞ്ച് നിറത്തില്‍ ഡെനിം ജാക്കറ്റ് അണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയിൽ തരംഗമായിരിക്കുന്നത്.
വിഷു ആശംസകൾ അറിയിച്ചു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു. കസവ് മുണ്ടും ഷർട്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ചുള്ള താരത്തിന്റെ ചിത്രം ആരാധകർ ആഘോഷിച്ചു.