ADVERTISEMENT

മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി റിലീസായി ‘പുഴു’ മെയ് 13ന് പ്രേക്ഷകരിലേക്കെത്തുമ്പോൾ, ചിത്രത്തിന്റെ പുത്തൻ പ്രൊമോ വിഡിയോ വൈറൽ.

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് ആണ് നിര്‍മ്മാണം.

ADVERTISEMENT

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം – ജേക്സ് ബിജോയ്, കലാസംവിധാനം – മനു ജഗത്ത്, എഡിറ്റിങ് – ദീപു ജോസഫ്.

ADVERTISEMENT
ADVERTISEMENT