ADVERTISEMENT

തന്റെ ഇരട്ടകുട്ടികളുടെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി സുമ ജയറാം.

2013ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും രണ്ട് ആൺകുഞ്ഞുങ്ങൾ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.

ADVERTISEMENT

മിനിസ്ക്രീനിലും സിനിമയിലും നിറഞ്ഞു നിന്ന താരമാണ് സുമാ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ1988 ല്‍ ‘ഉല്‍സവപിറ്റേന്ന്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്.

ADVERTISEMENT
ADVERTISEMENT