മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത ‘ഡാഡി കൂൾ’ എന്ന ചിത്രത്തിൽ, മമ്മൂട്ടിയുടെ മകനായ ആദിയായി അഭിനയിച്ച ബാലനടനെ ഓർമയില്ലേ. മാസ്റ്റര്‍ ധനഞ്ജയ് പ്രേംജിത്തായിരുന്നു ആ കുട്ടിക്കുറുമ്പൻ. ചിത്രത്തിലെ ധനഞ്ജയ്‌യുടെ പ്രകടനവും ‘ഡാഡി മൈ ഡാഡി...’ എന്ന പാട്ടും വലിയ ഹിറ്റായിരുന്നു. പിന്നീടും ചില സിനിമകളിൽ ബാലനടനായി എത്തിയെങ്കിലും പഠനത്തിന്റെ തിരക്കുകളെ തുടർന്ന് അഭിനയരംഗത്തു നിന്നു പതിയെപ്പതിയെ പിൻവാങ്ങുകയായിരുന്നു. ഇപ്പോഴിതാ, ധനഞ്ജയ്‌യുടെ ഏറ്റവും പുതിയ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ഡാഡി കൂൾ’ റിലീസായി 13 വർഷം പിന്നിടുമ്പോൾ ധനഞ്ജയ് പുതിയ ലുക്കിലും ഗംഭീര മേക്കോവറുകളിലുമാണ്.