ADVERTISEMENT

അഷ്ക്കർ സൗദാന്റെ ലുക്ക് കണ്ടാൽ ആരും ഒന്നമ്പരന്നു പോകും. ശരിക്കും മമ്മൂട്ടി ലുക്ക്! മമ്മൂട്ടിയുടെ പ്രിയപ്പെട്ട മരുമകൻ അഷ്ക്കറിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. എങ്ങനെ നോക്കിയാലും അമ്മാവന്റെ അതേ ലുക്ക് തന്നെയാണ് അഷ്ക്കറിനെന്നാണ് സോഷ്യൽ മീ‍ഡിയയുടെ അഭിപ്രായം. സിനിമയിൽ ഇതിനോടകം തന്നെ വരവറിയിച്ച അഷ്ക്കർ സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുകയാണ്. ‘ഡിഎൻഎ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായത്.

‘‘ അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. അതെ, എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ.ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.

ADVERTISEMENT

സൗക്കാർപേട്ടെ എന്ന ചിത്രത്തിനു ശേഷം ഏറെക്കാലത്തിനു ശേഷം ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് അഷ്ക്കർ പറയുന്നു. കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.’’–അഷ്ക്കര്‍ പറയുന്നു.

സൗദയാണ് ഉമ്മ. പിതാവ് അബ്ദുൽകരീം തലയോലപ്പറമ്പ്. ഇളയ സഹോദരൻ അസ്‌ലം. സഹോദരി: റോസ്ന. ഭാര്യ ഭാര്യ സോണിയ എന്ന ശബ്ന. മകൻ അർസലാൻ മുബാറക്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT