ആകാംക്ഷ ജനിപ്പിക്കുന്ന ത്രില്ലർ അനുഭവം പകർന്ന് ‘നല്ല നിലാവുള്ള രാത്രി’ ട്രെയിലർ. ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ ഒരു വീട്ടിൽ ഒന്നിച്ചുകൂടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം.
നവാഗത സംവിധായകൻ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ് നിർമിക്കുന്നത്.
ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, തിരക്കഥ , സംഭാഷണം: മർഫി ദേവസ്സി, പ്രഭുൽ സുരേഷ്. എഡിറ്റർ : ശ്യാം ശശിധരൻ. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.