ADVERTISEMENT

ഒടുവിൽ ആ ‘സേവ് ദ് ഡേറ്റ്’ വിഡിയോയുടെ പുതിയ വിശേഷം പങ്കുവച്ച് ‌നടൻ രാജേഷ് മാധവനും നടി ചിത്ര നായരും. സുരേഷ് കാവുന്തഴത്തിന്റെയും സുമലത എസ്. നായരുടെയും വിവാഹക്കുറിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മെയ് 29 ന് പയ്യന്നൂര്‍ കോളജിലാണ് വിവാഹമെന്നാണ് കത്തില്‍.

‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളായ സുരേഷും സുമലത ടീച്ചറുമായി തിളങ്ങി മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയവരാണ് രാജേഷ് മാധവനും ചിത്ര നായരും. അടുത്തിടെ, ഇവർ ഒന്നിച്ച ‘സേവ് ദ് ഡേറ്റ്’ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഇരുവരും ജീവിതത്തിൽ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്. എന്നാൽ അതൊരു സിനിമ പ്രമോഷനായിരുന്നു.

ADVERTISEMENT

‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ആയിരം കണ്ണുമായി’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഈ സേവ് ദ് ഡേറ്റും കല്യാണക്കുറിയും. സിൽവർ ബേ സ്റ്റുഡിയോസും സിൽവർ ബ്രമൈഡ് പിക്ചേഴ്സും ചേർന്നാണ് നിർമാണം.

ADVERTISEMENT
ADVERTISEMENT