ADVERTISEMENT

മാത്യു തോമസ്, നസ്‌ലെൻ ഗഫൂർ എന്നിവർ നായകൻമാരായി, അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ‘18 പ്ലസ്’ ട്രെയിലർ എത്തി. ‘ജോ ആൻഡ് ജോ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ്.

മീനാക്ഷി ദിനേശാണ് നായിക. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ.യു., ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ ജിനി കെ. ഗോപിനാഥ്, ജി. പ്രജിത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ്.

ADVERTISEMENT

എഡിജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

ADVERTISEMENT
ADVERTISEMENT