തന്റെ പനി മാറിയെന്നും ആശുപത്രിയില്‍ നിന്നു തിരിച്ച് വീട്ടിൽ എത്തിയെന്നും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കഴിഞ്ഞ ദിവസം, എച്ച്1എൻ1 ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ചിത്രം താൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചെന്നും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
ചിത്രത്തിനൊപ്പം ‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചിരുന്നത്.
അതിനെ ഓൺലൈന്‍ മാധ്യമങ്ങളൊക്കെ എടുത്ത് ‘അയ്യോ ആര്‍ക്കും ഇങ്ങനൊരു മഹാരോഗം വരല്ലേ’ എന്നു പറഞ്ഞ് വാര്‍ത്തയാക്കി. തള്ളുമ്പോൾ കുറച്ച് മയത്തിൽ തള്ളേണ്ടേ. എനിക്കിപ്പോ അസുഖം ഒന്നുമില്ല. ക്ഷീണമൊക്കെ മാറി. കുളിച്ചു. ആളുകള്‍ക്ക് ഒരു അവബോധം ഉണ്ടാക്കാന്‍ വേണ്ടി ഇട്ടതാണ്. പക്ഷേ ഓണ്‍ലൈൻ മാധ്യമങ്ങൾ ഇത്രയും ആഘോഷമാക്കും എന്നു കരുതിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.