ADVERTISEMENT

പുത്തൻ ഹെയർസ്റ്റൈലിൽ, പുതിയ മേക്കോവറുമായി നടി ആര്യ ബാബു. ‘ചെയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്, ഇന്നാ പിടിച്ചോ...’ എന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്. വീണ്ടും ഷോര്‍ട്ട് ഹെയറിലേക്ക് മാറി, സജിത്ത് ആന്‍ഡ് സുജിത്തിനാണ് ഇതിനുള്ള ക്രഡിറ്റെന്നും താരം കുറിച്ചിട്ടുണ്ട്.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ആര്യ. താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ആര്യ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു.

ADVERTISEMENT

ഇത് അടിപൊളിയായി, കിടിലന്‍ ലുക്ക്, സുന്ദരിയായി തുടങ്ങിയ കമന്റുകളാണ് താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിക്കുന്നത്.

ADVERTISEMENT
ADVERTISEMENT