ലണ്ടനില്‍ നിന്നുള്ള തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ഭാമ. തിളക്കമുള്ള പച്ച ലൂസ് ടോപ്പും അഴിച്ചിട്ട തലമുടിയും കൂളിങ് ഗ്ലാസും ബൂട്ട്സുമാണ് താരത്തിന്റെ ലുക്ക്. ലണ്ടനിലെ ഡബിൾ ഡെക്കർ ബസിനു മുന്നിൽ നിന്നും തിരക്കേറിയ പാതയിൽ നിന്നുമൊക്കെ പോസ് ചെയ്യുന്ന താരത്തെ ചിത്രത്തിൽ കാണാം. ബ്ലൂംഎഫ് ആണ് ഫോട്ടോഗ്രഫി.
വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ. ഇതിനിടെ വാസുകി എന്ന പേരിൽ ഒരു ബൊട്ടീക്കും ഭാമ തുടങ്ങി.