മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ വിജയങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003 ൽ, ദിലീപിനെ നായകനാക്കി, ഉദയകൃഷ്ണ–സിബി കെ തോമസ് ടീമിന്റെ തിരക്കഥയിൽ, ജോണി ആന്റണി ഒരുക്കിയ ചിത്രം കളക്ഷനിലും പ്രേക്ഷക പിന്തുണയിലും തരംഗമായി.
ഇപ്പോഴിതാ, മൂസയുടെ ഇരുപതാം വര്‍ഷത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് ദിലീപ്.
ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയിൽ, ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങി വലിയ താരനിര അണി നിരന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോള്‍ ചിത്രീകരണം തുടങ്ങും എന്നതുൾപ്പടെയുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വരും എന്നാണ് സൂചന.