കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പദ്മിനി’യുടെ ട്രെയിലർ എത്തി.
തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമേശൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നു.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടെ രചന.
മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് താരനിരയിൽ. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, സംഗീതം ജേയ്ക്സ് ബിജോയ്, എഡിറ്റർ മനു ആന്റണി.