ADVERTISEMENT

അമ്മയായ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ഉത്തര ഉണ്ണി. ഉത്തര ഉണ്ണിക്കും ഭർത്താവ് നിതേഷ് നായർക്കും ഈ മാസം ആറാം തീയതിയാണ് ആദ്യത്തെ കൺമണിയായി മകൾ പിറന്നത്. ധീമഹീ നിതേഷ് നായർ എന്നാണ് കുഞ്ഞിന്റെ പേര്. 2021ലായിരുന്നു ഉത്തരയും നിതേഷ് നായരും തമ്മിലുള്ള വിവാഹം.

നടി ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. അമ്മൂമ്മയായ സന്തോഷം പങ്കുവച്ചു കൊണ്ട് ഊർമിള ഉണ്ണി പങ്കുവച്ച മകളുടെ സീമന്തം വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അടുത്ത കുടുംബാംഗങ്ങള്‍, നടി സംയുക്ത വർമ തുടങ്ങിയവരെ വിഡിയോയിൽ കാണാം.

ADVERTISEMENT

‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ആദ്യമലയാള ചിത്രം.

ADVERTISEMENT
ADVERTISEMENT