ആനന്ദ് ടി.വി ഫിലിം അവാർഡ് ഷോയിൽ തിളങ്ങി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ മനോഹരചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. സ്റ്റൈലിഷ് ലുക്കിൽ, നിറചിരിയോടെയുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ എന്നിവരൊക്കെ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2021 ലെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങിയതിന്റെ സന്തോഷം ടൊവിനോ തോമസ് കുറിച്ചു.
മഞ്ജു വാരിയർ, ജോജു ജോർജ്, രമേഷ് പിഷാരടി, അപർണ ബാലമുരളി തുടങ്ങി നിരവധിയാളുകൾ ഷോയിൽ പങ്കെടുത്തു.