ADVERTISEMENT

നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇതിനകം വൈറലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങ്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. ഈ വർഷം തന്നെ വിവാഹം ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT