ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടൻ ഷമ്മി തിലകൻ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. തന്റെ പിതാവും മലയാളത്തിന്റെ മഹാനടനുമായ തിലകനൊപ്പമുള്ള തന്റെ ഒരു ചിത്രം പങ്കുവച്ച്, ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘‘കള്ളൻ’’. ചിരിക്കണ ചിരി കണ്ടാ’എന്നാണ് ഷമ്മി കുറിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ സിനിമയിലെ വിവിധ സംഘടനകൾക്ക് എതിരായ സാഹചര്യത്തിലാണ് താരത്തിന്റെ ഈ പോസ്റ്റ് വൈറലാകുന്നത്. ഷമ്മിയുടെ ധൈര്യത്തെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.