ADVERTISEMENT

അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോട് കൺമണി’യുടെ ടീസർ എത്തി. ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്നു. ചിത്രത്തിന്റെ രചന ‌അനീഷ് കൊടുവള്ളിയാണ്.

അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി എന്നിവരും താരനിരയിലുണ്ട്. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിങ് സുനിൽ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്. ചിത്രം 2024 നവംബറിൽ തിയേറ്ററുകളിൽ എത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT