ബേസില്‍ ജോസഫും നസ്രിയ നസിമും നായികാനായകൻമാരാകുന്ന ‘സൂക്ഷ്മദര്‍ശിനി’ നവംബര്‍ 22ന് തിയറ്ററുകളിലേക്ക്. എം.സി.ജിതിനാണ് സംവിധാനം. അതുൽ രാമചന്ദ്രനും ലിബിൻ ടിബിയും ചേർന്നാണ് തിരക്കഥ എഴുതിയത്.
ശരൺ വേലായുധൻ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും. ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെൻസിന്റെയും എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദീപക് പറമ്പോൾ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേഷ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹിസാ മേഹക്, ഗോപൻ മങ്ങാട്ട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി റാം തുടങ്ങിയവരും താരനിരയിലുണ്ട്.