മലയാള സിനിമയിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിക്കുന്ന ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’ലൂടെ സോഷ്യൽ മീഡിയ വൈറൽ താരങ്ങളായ അൽ അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് സംഘം സിനിമയിലേക്ക്. സോഷ്യൽ മീഡിയയിലെ കോമഡി വിഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചവരാണ് അൽ അമീൻ ആൻഡ് ഗ്യാങ്.
ധ്യാൻ ശ്രീനിവാസനെ നായകനാക്കിയാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’ ഒരുക്കുന്നത്. ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ. ക്യാമറ – പ്രേം അക്കാട്ട്.