പരസ്പരം സംശയത്തോടെ നോക്കി ഫഹദും വിനയ്യും: ‘സംശയം’ പ്രൊമോ വിഡിയോ വൈറൽ
Mail This Article
×
വിനയ് ഫോർട്ട് നായകനാകുന്ന പുതിയ സിനിമയാണ് ‘സംശയം’. ചിത്രത്തിന്റെ രസികൻ പ്രൊമോ വിഡിയോ ഇതിനോടകം വൈറലാണ്. പ്രൊമോ വിഡിയോയിൽ വിനയ്ക്കൊപ്പം ഫഹദ് ഫാസിലുമുണ്ട്.
രാജേഷ് രവിയാണ് രചനയും സംവിധാനവും. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണം. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്.