മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ഒരുങ്ങുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ആ പ്രചരണങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഷാജി കൈലാസ്.
ഈ ഊഹാപോഹങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഈ പ്രചരണങ്ങളിൽ യാതൊരു സത്യവുമില്ല. സ്വന്തം സിനിമകളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ തന്നിൽ നിന്ന് നേരിട്ട് മാത്രമേ ഉണ്ടാകൂ. ഭാവിയെ പ്രതീക്ഷയോടെ കാണാമെന്നും ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആറാം തമ്പുരാൻ, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ്, എലോൺ തുടങ്ങിയവയാണ് മോഹൻലാലും ഷാജി കൈലാസും ഒന്നിച്ച സിനിമകൾ.