ADVERTISEMENT

‘ഇലവീഴാപൂഞ്ചിറ’യ്ക്കു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ‘റോന്ത്’ ന്റെ ടീസർ എത്തി. യോഹന്നാൻ എന്ന എസ് ഐ ആയി ദിലീഷ് പോത്തനും ദിനനാഥ് എന്ന ജൂനിയർ പോലീസ് ഡ്രൈവറായി റോഷൻ മാത്യുവും ചിത്രത്തിലെത്തുന്നു.

രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പൊലീസുകാർ, ഇതിൽ ഒരാൾ പൊലീസുകാരൻ എങ്ങനെയാകണം എന്ന് സഹപ്രവർത്തകനെ പഠിപ്പിക്കുന്ന എസ്ഐ. മറ്റൊരാൾ അതത്ര ഇഷ്ടപ്പെടാത്ത ജൂനിയർ പോലീസ് ഡ്രൈവർ. ഇതാണ് ടീസറിൽ ഉള്ളത്.

ADVERTISEMENT

ഫെസ്റ്റിവൽ സിനിമാസിന്റെയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന റോന്ത് ജൂൺ 13ന് തീയറ്ററുകളിലെത്തും. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമാതാവ്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മനേഷ് മാധവനാണ് ഛായാഗ്രഹണം, എഡിറ്റർ – പ്രവീൺ മംഗലത്ത്. അനിൽ ജോൺസൺ ആണ് സംഗീതവും പശ്ചാത്തല സംഗീതവും, ഗാനങ്ങൾ എഴുതിയത് അൻവർ അലി, ദിലീപ് നാഥാണ് പ്രൊഡക്‌ഷൻ ഡിസൈനർ, അസോ. പ്രൊഡ്യൂസർ കൽപ്പേഷ് ദമനി, സൂപ്രവൈസങ് പ്രൊഡ്യൂസർ സൂര്യ രംഗനാഥൻ അയ്യർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT