മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയ്ക്ക് പിറന്നാൾ സമ്മാനമായി സ്പെഷ്യൽ വിഡിയോ പങ്കുവച്ച് ടീം ‘ഒറ്റക്കൊമ്പൻ’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസിന്റേതാണു രചന.
ഈ മാസ് ആക്ഷൻ പടത്തിന്റെ ഷൂട്ടിങ് നിലവിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഏതാനും രംഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പിറന്നാൾ വിഡിയോ. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി ബിജു പപ്പൻ, മേഘ്ന രാജ് തുടങ്ങിയവരും സിനിമയിലുണ്ട്.