ADVERTISEMENT

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. തങ്ങൾ ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ പ്രണവിന് മോഹൻലാൽ ജൻമദിനാശംസകൾ നേർന്നു. ‘Happy Birthday Dear Appu’ എന്നാണ് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ പ്രണവിന് ആശംസകളുമായി എത്തുന്നത്.

അതേ സമയം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്ററും ഇതിനോടകം വൈറൽ ആണ്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാസ് ലുക്ക് ആണ് പോസ്റ്ററിൽ. പ്രണവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പങ്കുവച്ചത്.

ADVERTISEMENT

ഹൊറർ ത്രില്ലർ ചിത്രമാണ് ‘ഡീയസ് ഈറേ’. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാൽ ലാറ്റിനിൽ ഉഗ്ര കോപത്തിന്റെ ദിനം എന്നർത്ഥം. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്സിനിമയുടെ തിരക്കഥയും രാഹുലിന്റേതാണ്. ആർട്ട് – ജ്യോതിഷ് ശങ്കർ. ഛായാഗ്രഹണം – ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് – ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ – ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് – രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് – റോണെക്സ് സേവ്യർ. സ്റ്റണ്ട്സ് – കലൈ കിങ്സൺ. വിഎഫ്എക്സ് – ഡിജി ബ്രിക്സ്. പ്രൊഡക്‌ഷൻ കൺട്രോളർ – അരോമ മോഹൻ. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT