മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകളുമായി അനുജത്തി വിസ്മയ മോഹൻലാൽ. ‘ഹാപ്പി ഹാപ്പി ബർത്ത്ഡേ ബ്രോസ്‌കി’ എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവച്ച് വിസ്മയ കുറിച്ചത്. കുട്ടിക്കാലത്തെ ചിത്രവും സമീപകാലത്തെ ചിത്രവും വിസ്മയ പങ്കുവച്ചു.
അതേ സമയം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്ററും ഇതിനോടകം വൈറൽ ആണ്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാസ് ലുക്ക് ആണ് പോസ്റ്ററിൽ. പ്രണവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പങ്കുവച്ചത്.
ഹൊറർ ത്രില്ലർ ചിത്രമാണ് ‘ഡീയസ് ഈറേ’. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാൽ ലാറ്റിനിൽ ഉഗ്ര കോപത്തിന്റെ ദിനം എന്നർത്ഥം. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്സിനിമയുടെ തിരക്കഥയും രാഹുലിന്റേതാണ്. ആർട്ട് – ജ്യോതിഷ് ശങ്കർ. ഛായാഗ്രഹണം – ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് – ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ – ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് – രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് – റോണെക്സ് സേവ്യർ. സ്റ്റണ്ട്സ് – കലൈ കിങ്സൺ. വിഎഫ്എക്സ് – ഡിജി ബ്രിക്സ്. പ്രൊഡക്‌ഷൻ കൺട്രോളർ – അരോമ മോഹൻ. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും.