ADVERTISEMENT

നടൻ പ്രണവ് മോഹൻലാലിനു പിറന്നാൾ ആശംസകൾ നേർന്ന് നടി കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ക്യൂട്ട് ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ബോളിവുഡ് താരം ജാക്കി ഷ്റോഫിനൊപ്പമുള്ള കല്യാണിയുടെയും പ്രണവിന്റെയും കുട്ടിക്കാല ചിത്രമാണിത്. ‘എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാൾ ആശംസകൾ’ എന്നാണ് കല്യാണി ചിത്രത്തിനൊപ്പം കുറിച്ചത്.

തല മൊട്ടയടിച്ചുള്ള ലുക്കിലാണ് കല്യാണി ചിത്രത്തിൽ. ഇത് കല്യാണി തന്നെയോ എന്ന ആരാധകരുടെ ചോദ്യത്തിനു കല്യാണി മറുപടിയുമായെത്തിയതും ചർച്ചയായി. ‘കഴിഞ്ഞ പോസ്റ്റിൽ കണ്ട മൊട്ട ആരാണെന്ന് ചോദിച്ചവരോട്, അത് ഞാൻ തന്നെയാണ്’ എന്നാണ് ഇൻസ്റ്റ സ്റ്റോറിയില്‍ കല്യാണി പ്രിയദർശൻ കുറിച്ചത്.

ADVERTISEMENT

അച്ഛന്മാരായ മോഹൻലാലിന്റേയും പ്രിയദർശന്റെയും സൗഹൃദം കുട്ടിക്കാലത്തെ പ്രണവിനെയും കല്യാണിയെയും അടുത്ത കൂട്ടുകാരാക്കി. ‘ഹൃദയം’ എന്ന ചിത്രത്തിൽ ഇരുവരും നായികാ നായകന്മാരായി എത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT