മലയാള സാഹിത്യത്തിലെ നിത്യവിസ്മയം എം.ടി.വാസുദേവൻ നായരുടെ 92 – ാം ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. എം.ടി.യുടെ വിയോഗ ശേഷമുള്ള ആദ്യ പിറന്നാൾ. 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. 2024 ഡിസംബർ 25 – ന് അദ്ദേഹം വിടപറഞ്ഞു. ആ ധന്യമായ ജീവിതം മലയാള സാഹിത്യത്തിനും സിനിമയ്ക്കും പത്രപ്രവർത്തന മേഖലയ്ക്കും നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്.
ഇപ്പോഴിതാ, എം. ടി. വാസുദേവൻ നായരുടെ ജന്മദിനത്തിൽ നടൻ മമ്മൂട്ടി പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പും ചിത്രവുമാണ് വൈറൽ. മമ്മൂട്ടിയുടെ കൈ പിടിച്ച് മുഖത്തേക്കു നോക്കി പുഞ്ചിരിക്കുന്ന എം.ടിയാണ് ചിത്രത്തിൽ. ‘പ്രിയപ്പെട്ട എം.ടി സാറിന്റെ ജന്മദിനം. എന്നും ഓർമകളിൽ’ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചത്.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.