ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് അൽത്താഫ് സലിം എഴുതി സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’യുടെ പുതിയ പോസ്റ്റർ എത്തി. ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് ഈ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററുകളിൽ എത്തും. രേവതി പിള്ള, ലാൽ, വിനയ് ഫോർട്ട്, അനുരാജ് ഒ. ബി എന്നിവരും താരനിരയിലുണ്ട്.
ഛായാഗ്രഹകൻ - ജിന്റോ ജോർജ്, സംഗീതം - ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് - നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കലാസംവിധാനം - ഔസേപ്പ് ജോൺ.