ദിലീപ് നായകനാകുന്ന ‘ഭഭബ’യില്‍ അതിഥി വേഷത്തിലെത്തുന്ന പ്രിയതാരം മോഹൻലാലിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ. താടി ട്രിം ചെയ്ത് മീശ പിരിച്ച ലുക്കിലാണ് മോഹന്‍ലാല്‍. ‘ഭഭബ’യിൽ ദിലീപിന്റെ ചേട്ടനായാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചന.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം’ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്നു. മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നു. ചിത്രീകരണം പുരോഗമിക്കുകയാണ്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻവണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും വേഷമിടുന്നു. വമ്പൻ ബജറ്റിൽ
കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ഛായാഗ്രഹണം അരുൺ മോഹൻ, സംഗീതം ഷാൻ റഹ്മാൻ, എഡിറ്റിങ് രഞ്ജൻ ഏബ്രഹാം.
അതേ സമയം, മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ ടീസർ ശ്രദ്ധേയമാകുന്നു. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഫഹദ് ഫാസിൽ റഫറൻസോടെ രസകരമായാണ് ടീസർ ആരംഭിക്കുന്നത്.
അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.