ജിം വർക്കൗട്ട് കഴിഞ്ഞ് സിക്സ്പായ്ക്ക് ലുക്കുമായി നിൽക്കുന്ന നടൻ നിഷാന്ത് സാഗറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. ‘Let go!!’ എന്ന കുറിപ്പോടെയാണ് നിഷാന്ത് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
1997 – ൽ ഏഴുനിലപ്പന്തൽ എന്ന ചിത്രത്തിലൂടെയായിരുന്നു നിഷാന്ത് സാഗറിന്റെ അരങ്ങേറ്റം. ശേഷം രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഋഷിവംശം’ എന്ന സിനിമയിൽ നായകനായി. ‘ജോക്കർ’ സിനിമയിലെ കഥാപാത്രം കരിയറിൽ വഴിത്തിരിവായി. പിന്നീട് തിളക്കം, ഫാന്റം തുടങ്ങി അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ.
വൃന്ദയാണ് ഭാര്യ. മൂത്ത മകൾ നന്ദ ‘ആലപ്പുഴ ജിംഖാന’ എന്ന സിനിമലൂടെ അഭിനയരംഗത്തെക്കെത്തി.